തൃശ്ശൂര്‍: സിപിഎം നേതാവ് പി ജയരാജന്‍ കൊടുങ്ങല്ലൂര്‍ ശ്രീകുറുംബ ഭഗവതിക്ഷേത്രത്തിലെത്തിയതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ക്ഷേത്രദര്‍ശനം നിഷിദ്ധമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഒളിച്ചും പാത്തും മിത്തുകളെ കാണാന്‍ പോകുന്നതെന്തിനാണന്ന് അദ്ദേഹം ചോദിച്ചു.
മിസ്റ്റര്‍ ജയരാജാ, എന്തിനാണ് ഈ കള്ളക്കളി എന്നാണ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ക്ഷേത്രം വലംവെച്ച് ജീവനക്കാരെ കൊണ്ട് ആരും അറിയാതെ വഴിപാട് ചെയ്യിപ്പിച്ചത് എന്തിനാണ്? കഴിഞ്ഞ ദിവസം തലയില്‍ മുണ്ടിട്ട് സാക്ഷാല്‍ പിണറായിയുടെ മകന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത് എല്ലാവര്‍ക്കും അറിയാമെന്നും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.






