Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അന്ന് വിഎസിന് വേണ്ടി, ഇന്ന് വിഡിക്ക് വേണ്ടി; വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന ചരിത്രം….

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ എവിടെയോ കണ്ടുമറന്ന ദൃശ്യങ്ങളിലേക്ക് മലയാളിയുടെ ഓര്‍മകള്‍ സഞ്ചരിക്കുന്നുണ്ടാകും. രണ്ടു പതിറ്റാണ്ടു മുമ്പത്തെ കേരള രാഷ്ട്രീയസാഹചര്യം വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് തോന്നിയാല്‍ തെറ്റ് പറയാനാവില്ല. 20 വര്‍ഷം മുമ്പ് 2006ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടു മടക്കിയതെങ്കില്‍ 2026ല്‍ അത് കോണ്‍ഗ്രസായി മാറി. അന്ന് പട നയിച്ച വി എസ് അച്യുതാനന്ദന് സീറ്റ് നല്‍കാതിരിക്കാന്‍ സിപിഎം ശ്രമിച്ചതോടെ ജനങ്ങള്‍ തെരുവിലിറങ്ങി. പിന്നാലെ പിബി ഇടപെട്ട് വിഎസിന് സീറ്റ് നല്‍കി, പിന്നെ നടന്നത് ചരിത്രം. വിജയിച്ച് വന്ന ഇടത് സര്‍ക്കാരിനെ ഇതേ വിഎസ് തന്നെ നയിച്ചു.

സമാനമായ സാഹചര്യങ്ങള്‍. അതുവരെ ഒരു ഭരണപരിചയവും ഇല്ലാതെയായിരുന്നു വിഎസ് അന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ പ്രവര്‍ത്തന മികവും, അതിലൂടെ നേടിയെടുത്ത ജനകീയ പിന്തുണയുമായിരുന്നു വിഎസിന്റെ പ്രവര്‍ത്തനത്തില്‍ മികവായത്. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം വിഡി സതീശന്റെ കാര്യത്തിലും ചരിത്രം ആവര്‍ത്തിക്കുകയാണ്. പഞ്ചായത്തില്‍ അടക്കം ഒരുതരത്തിലുള്ള മുന്‍ ഭരണപരിചയവും ഇല്ലാതെയാണ് വി ഡി സതീശന്‍ മുഖ്യമന്ത്രി കസേരയിലേക്ക് കാലെടുത്ത് വെക്കുന്നത്. കൈമുതലായിട്ടുള്ളത് പ്രതിപക്ഷ നേതാവ് എന്ന നിലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടുണ്ടാക്കിയ ജനകീയ പരിവേഷം തന്നെ.

ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയതോടെ തകര്‍ന്നുപോയ കോണ്‍ഗ്രസിനെ വീണ്ടും കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിയെടുക്കുക എന്നതായിരുന്നു സതീശന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. നിയമസഭയിലും പുറത്തും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നില്‍ നിന്ന് നയിച്ച സതീശന്‍ പാര്‍ട്ടിയെ വീണ്ടും സമരോത്സുകരാക്കി. ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് മികച്ച വിജയം നേടാന്‍ മുന്നില്‍ നിന്ന് നയിച്ചു. ഭരണകൂടത്തെ നിരന്തരമായി പുകമറയില്‍ നിര്‍ത്തി. പിണറായി വിരുദ്ധ വികാരം നാടെങ്ങും പരത്തി. ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിലും വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് വിജയത്തിലെത്തി.

കോണ്‍ഗ്രസിന് 63 സീറ്റും യുഡിഎഫിന് 100 ലേറെ സീറ്റും ലഭിക്കുമെന്ന സതീശന്റെ വാദം അക്ഷരം പ്രതി സംഭവിച്ചു. യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രഖ്യാപനം ആരാധകരില്‍ ആവേശം സൃഷ്ടിച്ചു. ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞു. മെയ് നാലിന് ഫലം വന്നപ്പോള്‍ പറഞ്ഞതെല്ലാം അച്ചട്ടായി. പക്ഷേ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലും രമേശ് ചെന്നിത്തലും കടന്നുവരുന്നു. ഒരു ഘട്ടത്തില്‍ വിഡി ആ പോരില്‍ നിന്ന് പുറത്തായത് വരെയാണ്. പക്ഷേ ജനം തെരുവിലിറങ്ങി. നാടെങ്ങും പട നയിച്ചവന് വേണ്ടി മുറവിളി ഉയര്‍ന്നു. ഒടുവില്‍ ജനവികാരം മാനിക്കപ്പെട്ടു. പ്രവര്‍ത്തന മികവിന് അംഗീകാരമായി മുഖ്യമന്ത്രി പദവും വിഡി സതീശനെ തേടിയെത്തി. പറവൂര്‍ മണ്ഡലത്തില്‍ നിന്നാണ് സതീശന്‍ നിയമസഭയിലെത്തിയത്. എറണാകുളത്തു നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ് സതീശന്‍.

Tags :

Recent News

Advertisement
WhiteswanTV Footer