Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെന്നിത്തലയുടെ റോള്‍ എന്താകും? ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിഡി സതീശന്‍ മുഖ്യമന്ത്രിയായതോടെ ഇടഞ്ഞു നില്‍ക്കുന്ന സീനിയര്‍ നേതാവായ രമേശ് ചെന്നിത്തലയെ ഏത് രീതിയില്‍ മന്ത്രിസഭയുടെ ഭാഗമാക്കുമെന്നതും അദ്ദേഹത്തിന്റെ നീരസം എങ്ങനെ പരിഹരിക്കുമെന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാകും. സമുദായങ്ങള്‍ക്കും ഘടകകക്ഷികള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിക്കൊണ്ട് മന്ത്രിസ്ഥാനങ്ങള്‍ തുല്യമായി വീതംവെക്കുന്നതിലെ സങ്കീര്‍ണ്ണതകളിലേക്കാണ് കോണ്‍ഗ്രസിന് ഇനി കടക്കാനുള്ളത്.

ചെന്നിത്തലയ്ക്ക് ഒരു പദവി നല്‍കുക എന്നത് തന്നെയാണ് ഏറ്റവും തലവേദന പിടിച്ച വിഷയം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം തവണ പരിഗണിക്കപ്പെട്ട അദ്ദേഹത്തിന്റെ സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താനാവില്ല. സ്പീക്കര്‍ പദവിയിലേക്ക് പരിഗണിക്കുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ചെന്നിത്തല അത് സ്വീകരിക്കാന്‍ സാധ്യതയില്ല. സോണിയാ ഗാന്ധി നേരിട്ട് സംസാരിച്ചാല്‍ മാത്രമേ ഒരുപക്ഷേ അദ്ദേഹം തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകൂ എന്നാണ് കരുതപ്പെടുന്നത്.

വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ കടുത്ത വിയോജിപ്പാണ് ചെന്നിത്തല പ്രകടിപ്പിച്ചത്. നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന നിലപാടും സ്വീകരിച്ചിട്ടുണ്ടെന്ന് അറിയുന്നു. ഇതോടെ ചെന്നിത്തലയെ എങ്ങനെ അനുനയിപ്പിക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

Recent News

Advertisement
WhiteswanTV Footer