നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നാണ് പരീക്ഷ നടത്തുക.
മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്.
ഫീസ് അടച്ച് ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് വീണ്ടും അപേക്ഷിക്കുകയോ രജിസ്റ്റർ ചെയ്യുകയോ വേണ്ടതില്ലെന്നും എൻടിഎ അറിയിച്ചു.






