ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിന് ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ അംഗീകാരം. തമിഴ്നാട് രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മന്ത്രിമാര്‍ക്ക് അനുവദിച്ച വകുപ്പുകളുടെ ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. പൊതുഭരണം, ആഭ്യന്തരം (പോലീസ്), വനിതാ-യുവജന ക്ഷേമം, ശിശുക്ഷേമം, മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, നഗരസഭ ഭരണം, നഗര-കുടിവെള്ള വിതരണം എന്നീ നിര്‍ണ്ണായക ചുമതലകള്‍ മുഖ്യമന്ത്രിക്ക് കീഴിലായിരിക്കും. കെ.എ. ചെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പ്. ഡോ. കെ.ജി. അരുണ്‍രാജ് ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, കുടുംബക്ഷേമ വകുപ്പ് എന്നിവ നോക്കും.






