കണ്ണൂർ: റെയിൽവേ ഗെയ്റ്റ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധികയ്ക്ക് ദാരുണാദ്യം. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് ശ്രീലത ആണ് ട്രെയിൻ തട്ടി മരിച്ചത്. 60 വയസ്സായിരുന്നു.
മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുന്ന ഏറനാട് എക്സ്പ്രസാണ് ഇടിച്ചത്. കുറ്റിക്കകം വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകവേ നടാൽ റെയിൽവേ ഗെയ്റ്റ് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു.





