കോട്ടയം: നിയുക്ത പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനെ മന്ത്രിസഭ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയതായി വാര്‍ത്തകള്‍. വിഡി സതീശന്‍ ഗവര്‍ണറെ കാണിക്കാന്‍ കൊണ്ടുപോയ പട്ടികയില്‍ ചാണ്ടി ഉമ്മന്റെ പേരില്ല. അതേസമയം ചാണ്ടിക്ക് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ. മന്ത്രിസ്ഥാനത്തില്‍ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും യുവാക്കള്‍ മന്ത്രി സ്ഥാനത്തേക്ക് എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചാണ്ടി ഉമ്മന്‍ മന്ത്രിയാകും എന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നതെന്നപമ കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.
യുവാക്കളെ പരിഗണിക്കുന്നതില്‍ തമിഴ്നാട് ഉദാഹരണമാണെന്നും ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മന് മന്ത്രി സ്ഥാനം നല്‍കുന്ന തീരുമാനത്തില്‍ മാറ്റം വരുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാര്‍ട്ടി സ്ഥാനങ്ങള്‍ തന്നാലും ഇല്ലെങ്കിലു പാര്‍ട്ടിക്കാരനായി നിലകൊള്ളുമെന്നാണ് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.






