Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം പാട്ടും നൃത്തവുമായി ചിയാൻ വിക്രം; വിഡിയോ വൈറൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം ആടിയും പാടിയും സമയം ചെലവഴിക്കുന്ന തമിഴ് സൂപ്പർതാരം ചിയാൻ വിക്രമിൻറെ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തേയിലത്തോട്ടത്തിനിടയിലൂടെയുള്ള നടത്തത്തിനിടയിലാണ് താരം അവിടെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെ കാണുന്നതും അവർക്കരികിലേക്ക് എത്തുന്നതും. ‘ഒരു നടത്തത്തിന് പോയി, ഒരുപാട് ഓർമകളുമായി തിരിച്ചുവന്നു’ എന്ന അടിക്കുറിപ്പോടെ വിക്രം തന്നെയാണ് ഈ ഹൃദ്യമായ വിഡിയോ തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.

താരത്തെ നേരിൽ കണ്ട സന്തോഷത്തിൽ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച തൊഴിലാളികളോട്, ‘ഫോട്ടോ ഒന്നും എടുക്കാൻ പറ്റില്ല’ എന്ന് വിക്രം തമാശരൂപേണ പറയുന്നതും വിഡിയോയിലുണ്ട്. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ എല്ലാവരെയും സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. വിക്രമിൻറെ സിനിമകളിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ പേരുകൾ സ്ത്രീകൾ വിളിച്ചുപറയുന്നതും വിഡിയോയിൽ കേൾക്കാം. ഒടുവിൽ ആരാധകരുടെ അഭ്യർത്ഥന മാനിച്ച്, തൻറെ സൂപ്പർഹിറ്റ് ചിത്രമായ ‘അന്യനിലെ’ ‘അണ്ടാങ്കാക്ക കൊണ്ടാകാരി’ എന്ന പ്രശസ്തമായ ഗാനം തൊഴിലാളികൾക്കൊപ്പം പാടുകയും അവർക്കൊപ്പം ചുവടുവെക്കുകയും ചെയ്ത ശേഷമാണ് താരം അവിടെനിന്ന് മടങ്ങിയത്. വിക്രമിൻറെ ലളിതമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer