Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മറയൂർ–കാന്തല്ലൂർ റോഡിൽ ശോചനീയാവസ്ഥ; വിനോദസഞ്ചാര തിരക്കിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: അവധിക്കാല വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ മറയൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മറയൂർ–കാന്തല്ലൂർ റോഡിന്റെ ശോചനീയാവസ്ഥയാണ് പ്രധാനമായും പ്രശ്നങ്ങൾക്കിടയാക്കുന്നത്. കാന്തല്ലൂർ ടൗണിലേക്കുള്ള ഏകദേശം ആറു കിലോമീറ്റർ ഭാഗം അതീവ മോശം നിലയിലാണ്.

വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നവീകരണത്തിനായി 8 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും മറയൂർ മുതൽ പയസ് നഗർ വരെ ആറു കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ ടാറിങ് ആരംഭിച്ചിരിക്കുന്നത്. വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തുമുള്ള വലിയ കുഴികൾ അപകടസാധ്യത വർധിപ്പിക്കുന്നു.

വിനോദസഞ്ചാരികൾ ജീപ്പുകളിൽ എത്തുന്നതും മതിയായ പാർക്കിങ് സൗകര്യമില്ലാത്തതും ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നു. കാന്തല്ലൂർ പഞ്ചായത്ത് ഓഫിസിന് സമീപം സിപ്‌ലൈൻ സന്ദർശനത്തിനായി എത്തുന്നവർ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.പാർക്കിങ് സൗകര്യവും അടിസ്ഥാന വികസനവും ഉടൻ ഒരുക്കണമെന്ന് നാട്ടുകാരും വിനോദസഞ്ചാരികളും ആവശ്യപ്പെടുന്നു.

Recent News

Advertisement
WhiteswanTV Footer