Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിജയ് സത്യപ്രതിജ്ഞയ്ക്ക് വരാതിരുന്നത് എന്തുകൊണ്ട്? പുറത്ത് വരുന്ന വിവരം ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തിയിരുന്നില്ല. ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഒഴിവായത് എന്നാണ് വിവരം. ഒപ്പം വിജയ് കൂടി വന്നാലുണ്ടാകുന്ന ജനത്തിരക്കും സുരക്ഷയും വെല്ലുവിളിയാകുന്നതും പരിഗണിച്ചെന്നും പൊതുവെ വാര്‍ത്തകള്‍. എന്നാല്‍ ടിവികെയുടെ പാര്‍ട്ടി ഘടകം കേരളത്തില്‍ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട് വമ്പന്‍ ചടങ്ങ് സംഘടിപ്പിക്കുമ്പോള്‍ കേരളത്തിലേക്ക് അപ്പോള്‍ വരാനുമാണ് വിജയ് ഉദ്ദേശിക്കുന്നത് എന്നും ചില കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വിജയ് വന്നാല്‍ മൊത്തം ശ്രദ്ധയും അദ്ദേഹത്തിലേക്കു പോകുമെന്ന ആശങ്ക കോണ്‍ഗ്രസിനും ഉണ്ടായിരുന്നു. മുന്‍പ് അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോള്‍ അമിതമായ ജനത്തിരക്കുണ്ടായത് വലിയ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. ഇത്തരം ഒരു വലിയ ചടങ്ങില്‍ അദ്ദേഹം കൂടി എത്തിയാല്‍ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാന ശ്രദ്ധ തിരിയുമെന്നും അധികൃതര്‍ വിലയിരുത്തിയതിന് പിന്നാലെയാണ് വിജയ് എത്താതിരുന്നത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു എന്നിവരെല്ലാം ചടങ്ങിന് എത്തിയപ്പോള്‍ വിജയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ടിവികെ കേരള ഘടകവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Recent News

Advertisement
WhiteswanTV Footer