ഇന്ത്യന്‍ റെയില്‍വേയില്‍ വന്‍ അവസരം. ടെക്‌നീഷ്യന്‍ തസ്തികകളിലായി 6,565 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ടെക്‌നീഷ്യന്‍ ഗ്രേഡ് I സിഗ്‌നല്‍, ടെക്‌നീഷ്യന്‍ ഗ്രേഡ് III വിഭാഗങ്ങളിലായാണ് നിയമനം. 18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 29 വരെ നല്‍കാം.
ഗ്രേഡ് I സിഗ്‌നല്‍
ഒഴിവുകള്‍- 323 ഒഴിവുകള്‍
വിദ്യാഭ്യസ യോഗ്യത- ബിഎസ്.സി ഫിസിക്‌സ് /ഇലക്ട്രോണിക്‌സ് /കംപ്യൂട്ടര്‍ സയന്‍സ് /ഐ ടി /ഇന്‍സ്ട്രുമെന്റഷന്‍
അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യത ആവശ്യമാണ്.
പ്രായപരിധി- 18 മുതല്‍ 36 വയസ് വരെ
ശമ്പളം- 7th സിപിസി പ്രകാരം 29,200 രൂപ മുതല്‍
ടെക്‌നീഷ്യന്‍ ഗ്രേഡ് III
ഒഴിവുകള്‍- 6,242 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിദ്യാഭ്യസ യോഗ്യത- പത്താം ക്ലാസ്, ITI ട്രേഡ് സര്‍ട്ടിഫിക്കറ്റ്
പ്രായപരിധി- 18 മുതല്‍ 33 വയസ് വരെ
ശമ്പളം- 7th സിപിസി പ്രകാരം 19,900 രൂപ മുതല്‍
ജനറല്‍, ഒബിസി, ഇ ഡൗബ്ലു എസ് വിഭാഗങ്ങള്‍ക്ക് 500 രൂപയും. SC, ST, PwD വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ് ഫീസ്. ഓണ്‍ലൈന്‍ വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്. www.rrbapply.gov.in വഴി 30 ജൂണ്‍ 2026 മുതല്‍ 29 ജൂലൈ 2026 വരെ സമര്‍പ്പിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.






