Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു പ്രതിഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് യു പ്രതിഭയുടെ തീരുമാനം. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മകനെ അപമാനിച്ചുവെന്നാണ് ആരോപണം. ഇതിനായി ജില്ലാ കമ്മിറ്റിയില്‍ യു പ്രതിഭ പാര്‍ട്ടിയുടെ അനുമതി തേടി.

അമ്പലപ്പുഴ എംഎല്‍എയും പ്രോടേം സ്പീക്കറുമായ ജി സുധാകരനെതിരെയും യു പ്രതിഭ രംഗത്തെത്തി. കായംകുളത്ത് തന്നെ തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ പലരെയും ഫോണില്‍ വിളിച്ചു. അമ്പലപ്പുഴയിലും ഇതേ പണി ചെയ്തു. ഇയാള്‍ എന്താ കുട്ടിച്ചാത്തന്‍ ആണോ എന്ന് യു പ്രതിഭ ചോദിച്ചു.

2021ല്‍ ജി സുധാകരന്‍ സ്ഥാനാര്‍ത്ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. എന്നിട്ടും പാര്‍ട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവെച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരന്‍ തന്നതെന്നും തുറന്നടിച്ചു.

Recent News

Advertisement
WhiteswanTV Footer