കൊച്ചി: രാജ്യത്തെ വിശ്വസ്ത ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുന്‍പ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്) 2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ ലാഭം, കൈകാര്യം ചെയ്യുന്ന ആസ്തി, പ്രവര്‍ത്തന മികവ് തുടങ്ങിയ മേഖലകളില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
FY26 കാലയളവിൽ കമ്പനി മികച്ച വളർച്ച കൈവരിച്ചു. നികുതിക്കുശേഷമുള്ള ലാഭം (PAT) മുൻ സാമ്പത്തിക വർഷത്തിലെ ₹94.18 കോടിയിൽ നിന്ന് 88% ഉയർന്ന് ₹176.90 കോടിയായി. ആസറ്റ്സ് അണ്ടർ മാനേജ്മെന്റ് (AUM) 60% വർധിച്ച് 2026 മാർച്ച് 31നോടെ 6,625.07 കോടിയായി.തുടര്‍ച്ചയായ പോര്‍ട്ട്ഫോളിയോ വിപുലീകരണം, ശക്തമായ ഉപഭോക്തൃ ആവശ്യം, സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വളര്‍ച്ചയില്‍ കമ്പനി നല്‍കുന്ന ശ്രദ്ധ എന്നിവയാണ് ഈ നേട്ടത്തിന് പിന്നില്‍. ഈ മികച്ച സാമ്പത്തിക പ്രകടനം ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സി മേഖലയില്‍ മുത്തൂറ്റ് എംക്രെഡിന്‍റെ വിപണി സാന്നിധ്യവും പ്രവര്‍ത്തന മികവും കൂടുതല്‍ ശക്തമാക്കുന്നു.
സാമ്പത്തിക വർഷത്തിലെ ആകെ വരുമാനം ₹1,113.21 കോടിയായി, മുൻ വർഷത്തെ ₹815.15 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധേയമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിരതയാർന്ന ബിസിനസ് വളർച്ച, പോർട്ട്ഫോളിയോ വിപുലീകരണം, ബ്രാഞ്ച് തലത്തിലുള്ള ബിസിനസ് വളർച്ച, പ്രവർത്തന കാര്യക്ഷമത എന്നിവയാണ് ഇതിന് പിന്തുണയായത്.
2026 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 6,625.07 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ സുരക്ഷിത വായ്പാ പോര്‍ട്ട്ഫോളിയോയുടെ തുടര്‍ച്ചയായ വിപുലീകരണവും വിവിധ വിപണികളില്‍ കൃത്യമായ അച്ചടക്കത്തോടെയുള്ള ബിസിനസ് വളര്‍ച്ചയുമാണ് ഇത് കാണിക്കുന്നത്.
2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 337.24 കോടി രൂപയായി. മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ വരുമാനം 219.70 കോടി രൂപയായിരുന്നു. അതേസമയം നാലാം പാദത്തിലെ അറ്റാദായം 62.97 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ഇത് 19.52 കോടി രൂപയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ ആകെ വരുമാനം 53.50 ശതമാനം വര്‍ധിച്ചു. ഈ പാദത്തിലെ അറ്റാദായം 222 ശതമാനത്തിലധികം ഉയര്‍ന്നു. ശക്തമായ പോര്‍ട്ട്ഫോളിയോ വളര്‍ച്ച, മെച്ചപ്പെട്ട പ്രവര്‍ത്തന കാര്യക്ഷമത, ആസ്തികളുടെ ഗുണനിലവാരത്തിലും ലാഭക്ഷമതയിലും തുടര്‍ച്ചയായി നല്‍കുന്ന ശ്രദ്ധ എന്നിവയാണ് ഈ നേട്ടത്തിന് കാരണമായത്.
ആസ്തികളുടെ മികച്ച ഗുണനിലവാരം, കൃത്യമായ റിസ്ക് മാനേജ്മെന്‍റ്, മികച്ച പ്രവര്‍ത്തന ശൈലി എന്നിവയിലൂടെ രാജ്യത്തെ അതിവേഗം വളരുന്ന മുന്‍നിര ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സികളിലൊന്നായി മുത്തൂറ്റ് എംക്രെഡ് മാറി.
ശക്തമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനൊപ്പം തന്നെ കമ്പനിയുടെ അടിത്തറ കൂടുതല്‍ ശക്തമാക്കാന്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ സാധിച്ചുവെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ ലാഭക്ഷമതയിലും ആകെ ആസ്തിയിലും ഉണ്ടായ മികച്ച വളര്‍ച്ച തങ്ങളുടെ ബിസിനസ്സ് മാതൃകയുടെ കരുത്തിനെയും കൃത്യമായ പോര്‍ട്ട്ഫോളിയോ മാനേജ്മെന്‍റിനെയും ഉപഭോക്താക്കള്‍ക്കും ഓഹരി പങ്കാളികള്‍ക്കും തങ്ങളിലുള്ള വിശ്വാസത്തെയുമാണ് കാണിക്കുന്നത്. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴും സ്ഥിരതയാര്‍ന്ന വളര്‍ച്ച, മികച്ച ഭരണം, ഉത്തരവാദിത്തമുള്ള വായ്പാ വിതരണം എന്നിവയില്‍ തന്നെയായിരിക്കും കമ്പനി തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി കൈവരിച്ച മികച്ച പ്രകടനം തങ്ങളുടെ പ്രവര്‍ത്തന മികവിന്‍റെയും ശക്തമായ റിസ്ക് മാനേജ്മെന്‍റ് സംവിധാനങ്ങളുടെയും കരുത്താണ് കാണിക്കുന്നതെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ഇ. മത്തായി പറഞ്ഞു. ശക്തമായ ആസ്തി ഗുണനിലവാരവും കൃത്യമായ മൂലധന മാനേജ്മെന്‍റും നിലനിര്‍ത്തുന്നതോടൊപ്പം തന്നെ അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഉപഭോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൂടുതല്‍ ഭദ്രമായ സാമ്പത്തിക നിലയും വിപുലീകരിക്കുന്ന വിപണി സാന്നിധ്യവും വഴി വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കമ്പനി പൂര്‍ണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ശക്തമായ കോര്‍പ്പറേറ്റ് പ്രതിച്ഛായ, വിപുലീകൃതമായ പോര്‍ട്ട്ഫോളിയോ അടിത്തറ, മികച്ച പ്രവര്‍ത്തന ശൈലിയില്‍ തുടര്‍ന്നും നല്‍കുന്ന ശ്രദ്ധ എന്നിവയിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും എല്ലാ ഓഹരി പങ്കാളികള്‍ക്കും സുസ്ഥിരമായ മൂല്യം ഉറപ്പാക്കാനുള്ള മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് പ്രതിബദ്ധത തുടരുന്നു.





