മുംബൈ: ആരാകും ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമെന്ന് ഇന്നറിയാം. ഇന്ന് ആദ്യം നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശ വിരുന്നാകും. ലീഗിലെ അവസാന മത്സരത്തിനാണ് ഇരുടീമുകളും ഇറങ്ങുന്നത്. ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് ഉറപ്പാണ്. പോയിന്റ് പട്ടികയില്‍ 14 പോയിന്റാണ് ടീമിനുള്ളത്. മുംബൈ നേരത്തെ പുറത്തായതാണ്.
ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാജസ്ഥാന്‍ തോറ്റാല്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷയുള്ളത്. രാജസ്ഥാന്‍ തോല്‍ക്കുകയും കൊല്‍ക്കത്ത വന്‍മാര്‍ജിനില്‍ ഡല്‍ഹിയെ തോല്‍പ്പിക്കുകയും ചെയ്താല്‍ പഞ്ചാബിന് പുറത്തേക്കുള്ള വഴയൊരുങ്ങും. നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫിലെത്തിയ ടീമുകള്‍.






