Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോന്നിയിൽ നിന്ന് മോഷ്ടിച്ച വാഹനവുമായി കറങ്ങി നടന്ന പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: കോന്നിയിൽ നിന്ന് മോഷ്ടിച്ച ഗുഡ്സ് വാഹനവുമായി ബാറുകളിൽ കയറി കറങ്ങി നടന്ന പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. കൂടൽ നെടുമൺകാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന റോബിൻ സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 18-ാം തീയതിയാണ് കോന്നിയിലെ എഎസ്ആർ ട്രേഡേഴ്സ് ഉടമ പ്രശാന്തിന്റെ ഗുഡ്സ് വാഹനം മോഷണം പോയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി വിവിധ ബാറുകളിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.

കോന്നിയിൽ നിന്ന് പത്തനാപുരം ഭാഗത്തേക്ക് വാഹനവുമായി കടന്ന പ്രതി പിന്നീട് കുറുക്കുവഴികളിലൂടെ യാത്ര ചെയ്ത് പൊലീസിനെ വെട്ടിക്കാൻ ശ്രമിച്ചു. പൊലീസ് എത്തില്ലെന്ന് കരുതി പട്ടാഴിയിലെ ഭാര്യവീട്ടിന് സമീപം ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

മോഷ്ടിച്ച വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് റോബിൻ സന്തോഷെന്ന് പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer