പാകം ചെയ്ത ഭക്ഷണം: വീട്ടിലുണ്ടാക്കിയ കറികളും മറ്റ് ഭക്ഷണങ്ങളും സാധാരണയായി ഫ്രിഡ്ജിൽ രണ്ടോ മൂന്നോ ദിവസം വരെ മാത്രമേ കേടുകൂടാതിരിക്കൂ. അതിനുശേഷം അവയിൽ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടും.
പാൽ: തിളപ്പിച്ച പാൽ മൂന്ന് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കരുത്. പാക്കറ്റ് പാൽ പൊട്ടിച്ചു കഴിഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിച്ച് തീർക്കണം.
തൈര്: ഫ്രഷായ തൈര് ഫ്രിഡ്ജിൽ നാലോ അഞ്ചോ ദിവസം വരെ കേടുകൂടാതെയിരിക്കും. എന്നാൽ അമിതമായ പുളിയോ ചീത്ത മണമോ വന്നാൽ പിന്നെ ഉപയോഗിക്കരുത്.
പച്ചക്കറികൾ: ഇലക്കറികൾ ഫ്രിഡ്ജിൽ മൂന്നോ നാലോ ദിവസം വരെ ഫ്രഷായിരിക്കും. ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ പോലുള്ള പച്ചക്കറികൾ അഞ്ചു മുതൽ ഏഴ് ദിവസം വരെ കേടാകില്ല.
പഴങ്ങൾ: ആപ്പിൾ, പിയർ പോലുള്ള പഴങ്ങൾ ഒന്നോ രണ്ടോ ആഴ്ച വരെ ഫ്രിഡ്ജിൽ വെക്കാം. എന്നാൽ മുന്തിരി, സ്ട്രോബെറി പോലുള്ളവ മൂന്ന് ദിവസത്തിൽ കൂടുതൽ വെയ്ക്കുന്നത് ചീത്തയാകാൻ കാരണമാകും.
മുട്ട: പച്ചമുട്ട ഏഴ് മുതൽ പത്ത് ദിവസം വരെ കേടുകൂടാതെയിരിക്കും. എന്നാൽ പുഴുങ്ങിയ മുട്ട രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കഴിക്കണം.
ഇറച്ചി: പച്ച ഇറച്ചി ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വെക്കരുത്. മീനും കൂടുതൽ ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല.




