Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാട്ടാന ആക്രമണം; ജെസ്സിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം നൽകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: മേപ്പാടി കള്ളാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമായി. സംഭവത്തിന് പിന്നാലെ സർക്കാർ ഇടപെടലുകളും പ്രഖ്യാപനങ്ങളും ഉണ്ടായി. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ് പുത്തുമല സ്വദേശിനി ജെസ്സിയെ കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ ജെസ്സി മരിച്ചു. ഭർത്താവ് ഷാജിക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സർക്കാർ പ്രതികരിച്ചത്. മരിച്ച ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. വന്യജീവി ആക്രമണം ഗുരുതരമായ വിഷയമാണെന്നും, ആക്രമണം നടന്ന സ്ഥലത്ത് സോളാർ ഫെൻസിംഗ് ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ പല സ്ഥലങ്ങളിലും സോളാർ ഫെൻസിംഗ് പൂർണമായ നിലയിൽ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വന്യജീവി ആക്രമണം കുറയ്ക്കുന്നതിനായി 100 ദിന പരിപാടി നടപ്പാക്കുമെന്നും ജൂൺ 5-ന് പുതിയ വനനയം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തിൽ വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.വനംവകുപ്പ് ജനങ്ങൾക്ക് എതിരല്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer