Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലുവയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ആലുവയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

ഓർമ്മക്കുറവുണ്ടായിരുന്ന രുഗ്മിണിയെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടയിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

രുഗ്മിണി ആലുവ തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലെ മുൻ ജീവനക്കാരിയായിരുന്നു. മക്കൾ: രമേശൻ, വേണുഗോപാൽ, അജയകുമാർ, ഷാജി, സുജാത. മരുമക്കൾ: റീജ, ബീന, ഉമാദേവി, അമ്പിളി, നാരായണൻകുട്ടി.

Recent News

Advertisement
WhiteswanTV Footer