Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇ.ഡി. റെയ്ഡ്; വ്യാപക പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജനറെ വീടുകളിലും സിഎംആർഎൽ ഓഫീസുകളിലും ഇ.ഡി. നടത്തുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഎം രംഗത്ത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ 10 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അടിയന്തര യോഗം ചേരും. ഓൺലൈനായാണ് യോഗം നടക്കുക. പ്രതിഷേധ പരിപാടികൾ സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുക്കും.

റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. സംഭവത്തിൽ യുഡിഎഫ് സർക്കാരിന്റെ പങ്ക് ഉണ്ടോയെന്ന സംശയവും പാർട്ടി ഉയർത്തി. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്നും, ഭീഷണിപ്പെടുത്തി പിന്നോട്ടടിപ്പിക്കാനാവില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. ഇതിനിടെ മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎൽഎ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. “വളഞ്ഞിട്ടടിച്ചോളൂ, പക്ഷേ സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേരളത്തിലും കർണാടകയിലുമായി 12 ഇടങ്ങളിലാണ് ഇ.ഡി. പരിശോധന നടക്കുന്നത്. രാവിലെ ആറുമുതൽ ആരംഭിച്ച പരിശോധന നാല് മണിക്കൂറിലേറെയായി തുടരുകയാണ്. തിരുവനന്തപുരംയിലെ പിണറായി വിജയന്റെ വാടകവീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും ഇ.ഡി. റെയ്ഡ് തുടരുന്നു. പിണറായി വിജയനെയും മകൾ വീണ വിജയനെയും ഇ.ഡി. ചോദ്യം ചെയ്യുന്നതായാണ് വിവരം. മുന്നറിയിപ്പില്ലാതെ നടത്തിയ റെയ്ഡിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം. പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer