Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അര്‍ജന്റീനയ്ക്ക് ആശ്വാസവാർത്ത; മെസ്സിക്ക് പരിക്കില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകകപ്പിനൊരുങ്ങുന്ന അർജന്റീന ടീമിന് ആശ്വാസവാർത്തയായി മെസ്സിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സ്ഥിരീകരണം. മേജർ ലീഗ് സോക്കർ മത്സരത്തിനിടെ കളി പാതിവഴിയിൽ നിർത്തി മെസ്സി ഡ്രെസിംഗ് റൂമിലേക്ക് മടങ്ങിയത് ആരാധകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഫിലാഡൽഫിയക്കെതിരായ മത്സരത്തിലാണ് സംഭവം നടന്നത്.

എന്നാൽ അദ്ദേഹത്തിന് ഉണ്ടായത് ഇടതുതുടയിലെ പേശീവലിവ് മാത്രമാണെന്നും ഗുരുതര പരിക്കില്ലെന്നുമാണ്. തുടർച്ചയായ മത്സരഭാരമാണ് ഇതിന് കാരണമെന്നാണ് ടീം മാനേജ്മെന്റിന്റെ വിശദീകരണം.

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയ്ക്ക് ഇത് വലിയ ആശ്വാസമാണ്. വരാനിരിക്കുന്ന ലോകകപ്പിൽ ടീമിന്റെ പ്രകടനം മെസ്സിയുടെ ഫിറ്റ്നസിനും ഫോമിനും ഏറെ ആശ്രയിച്ചിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്ക് അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണ് എതിരാളികൾ.

Recent News

Advertisement
WhiteswanTV Footer