ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തികളില്‍ നിന്ന് 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തിയിലെ ബാങ്കുകള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ നിയമപരവും സാമ്പത്തികവുമായ സുതാര്യത ഉറപ്പാക്കുക, വന്‍കിട ബിസിനസ്സ് സ്ഥാപനങ്ങളുടെ ഫണ്ടിംഗ് സ്രോതസ്സുകള്‍ പരിശോധിക്കുക, വ്യാജ അക്കൗണ്ടുകളും വ്യാജ കമ്പനികളും ട്രാക്ക് ചെയ്യുക, വ്യാജ ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തുക, അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത് നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആഭ്യന്തരമന്ത്രാലയം നല്‍കിയിട്ടുണ്ട്.






