Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇരുമ്പ് കഷണം വീണ് അപകടം; ആർഡിഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: കൊച്ചി മെട്രോ റെയിൽ നിർമാണ സ്ഥലത്ത് നിന്ന് ഇരുമ്പുകഷണം കാറിന് മുകളിൽ വീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ആർഡിഒ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

അപകടം ഉണ്ടായ സാഹചര്യം, സ്ത്രീക്ക് ഉണ്ടായ പരിക്ക്, വാഹനത്തിന് സംഭവിച്ച കേടുപാടുകൾ, നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ഇത്തരം അപകടങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ കെഎംആർഎല്ലും കരാറുകാരനും സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. അപകടത്തിൽപ്പെട്ട വ്യക്തിയുടെ വിലാസവും റിപ്പോർട്ടിൽ രേഖപ്പെടുത്തണം.

കെഎംആർഎൽ മാനേജിംഗ് ഡയറക്ടറും പ്രത്യേക റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ജൂലൈ 14ന് പത്തടിപാലം റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ കളക്ടറുടെയും കെഎംആർഎൽ എംഡിയുടെയും പ്രതിനിധികൾ ഹാജരാകണമെന്നും കമ്മീഷൻ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് നടപടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer