കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. 22 കാരറ്റ് സ്വർണത്തിന് പവന് 440 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,160 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 14,395 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,830 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന്റെ 8 ഗ്രാമിന്റെ വില 94,640 രൂപയാണ്.
മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമില്ലെങ്കിലും സ്വർണവിലയിലെ ഈ ഇടിവ് ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസം നൽകുന്നതാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും 10 ഗ്രാം വെള്ളിക്ക് 2,850 രൂപയുമാണ് വില.






