Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അവർ കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.

നടൻ കമൽഹാസൻ, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിജെപി നേതാവ് കെ. അണ്ണാമലൈ എന്നിവർ അജിത് കുമാറിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. അജിത്തിന്റെ ജീവിതത്തിലെ വലിയ പിന്തുണയായിരുന്നു അമ്മയെന്ന് എം.കെ. സ്റ്റാലിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൃത്യം മൂന്ന് വർഷം മുൻപ് 85-ാം വയസിൽ തന്നെ അജിത് കുമാറിന്റെ അച്ഛൻ പി. സുബ്രഹ്മണ്യവും അന്തരിച്ചിരുന്നു. 2023 മാർച്ച് 24-നായിരുന്നു അദ്ദേഹത്തിന്റെ മരണം.

നിലവിൽ ദുബായിൽ കാർ റേസിംഗുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന അജിത് കുമാർ, അമ്മയുടെ അവസാന ചടങ്ങുകളിൽ പങ്കെടുക്കാൻ ഉടൻ ചെന്നൈയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുണ്ട്. ചെന്നൈ പാലവാക്കത്തുള്ള താരത്തിന്റെ വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് വിവരം. സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന താരമാണ് അജിത് കുമാർ.

Recent News

Advertisement
WhiteswanTV Footer