പുനലൂർ: പുനലൂരിൽ വവ്വാലുകള്‍ കൂട്ടമായി ചത്തു വീണു. മരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ നിലത്ത് വീഴുകയയും പിന്നീട് പിടഞ്ഞ് ചാവുകയുമായിരുന്നു. പ്രദേശത്ത് വെെറോളജി വിഭാഗം പരിശോധന നടത്തി, സാമ്പിളുകൾ പരിശോധനക്ക് അയക്കും. ‘ഒരു വവ്വാൽ ചത്ത് കിടക്കുന്നത് കണ്ടിരുന്നു. ദുർഗന്ധം വന്നതിന് ശേഷമാണ് കണ്ടത്. ദിവസങ്ങൾ കഴിഞ്ഞിരുന്നു. മിനിഞ്ഞാന്നും ഇത്തരത്തിൽ വവ്വാലുകൾ ചത്തുകിടന്നു. ഇന്ന് രാവിലെ അവശ നിലയിൽ വവ്വാലിനെ കണ്ടു. ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി സംഭവമുണ്ടാകുന്നത്’- പ്രദേശവാസി പറഞ്ഞു
സംഭവത്തെ ആരോഗ്യവകുപ്പ് ഗൗരവമായാണ് എടുത്തിരിക്കുന്നത്. ആളുകളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്ന ക്രമീകരണം ഉണ്ടാക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. പുല്ലൂർ നഗരസഭയിലെ പവർ ഹൗസ് വാർഡിലാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്ത് വീണത്. നഗരസഭ ആരോഗ്യവിഭാഗവും വെെറോളജി വിഭാഗവും അന്വേഷണം ആരംഭിച്ചു.






