Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; സ്കൂൾ പ്രിന്‍സിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ചെന്നാരോപിച്ച അധ്യാപകന്റെ സസ്‌പെൻഷന് പിനാവലിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഷൻ നൽകിയത്.

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നേരത്തെ അധ്യാപകനെ സസ്പെൻഡ് ചെയ്തത്. സർക്കാർ ജീവനക്കാരുടെ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

എന്നാൽ സംഭവം വിവാദമായതോടെ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. നടപടിയെ അന്യായമാണെന്ന് ആരോപിച്ച് കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (KSTA) ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് വിരമിക്കാനിരിക്കെയായിരുന്ന അധ്യാപകന്റെ സേവനകാലാവധി കൂടി പരിഗണിച്ച് സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

Recent News

Advertisement
WhiteswanTV Footer