ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ താരം റുതുരാജ് ഗെയ്ക്‌വാദിനെ വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തി. പരിക്കേറ്റ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് പകരക്കാരനായാണ് റുതുരാജ് ടീമിലെത്തിയത്.
ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് റിയാൻ പരാഗ് ബെംഗളൂരുവിലെ സെന്റർ ഓഫ് റീഹാബിലിറ്റേഷനിൽ ചികിത്സ തേടും. ഇതോടെ ജൂൺ 9 മുതൽ ആരംഭിക്കുന്ന ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ മാറ്റം സംഭവിച്ചു.
ബിസിസിഐയുടെ അറിയിപ്പനുസരിച്ച്, ക്യാപ്റ്റൻ തിലക് വർമ്മ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്‌വാദ് ചുമതലയേൽക്കും.
ഇന്ത്യ എ ടീമിൽ പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് ബധോണി, നിഷാന്ത് സിന്ധു, സൂര്യാൻശ് ഷെഡ്ഗെ, പ്രഭ്‌സിമ്രൻ സിംഗ്, കുമാർ കുശാഗ്ര, വിപ്രാജ് നിഗം, യാഷ് താക്കൂർ, യുദ്വീർ സിംഗ്, അൻഷുൽ കാംബോജ്, അർഷാദ് ഖാൻ, അങ്കുൽ റോയ് തുടങ്ങിയ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.






