Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രാമും യൂട്യൂബും വേണ്ട, തെറ്റിച്ചാല്‍ കനത്ത പിഴ; പുതിയ നിയമവുമായി മലേഷ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്വാലാലംപൂര്‍: 16 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കി മലേഷ്യ. കുട്ടികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കുന്നതു തടയുന്ന പുതിയ നിയമം തിങ്കളാഴ്ച മുതല്‍ രാജ്യത്തു നിലവില്‍ വന്നു.

പുതിയ നിയമപ്രകാരം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്ന സംവിധാനങ്ങള്‍ നടപ്പാക്കണം. 16 വയസിനു താഴെയുള്ളവര്‍ക്ക് പുതിയ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.

കുട്ടികളുടെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രായം സ്ഥീരീകരിച്ച ശേഷമേ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറക്കാനാകൂ.

നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് 10 മില്യണ്‍ റിംഗിറ്റ് (ഇരുപത്തിമൂന്ന് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം ഇന്ത്യന്‍ രൂപ) വരെ പിഴ ചുമത്തും. എന്നാല്‍ കുട്ടികള്‍ വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് നിയമം മറികടന്നാല്‍ മാതാപിതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix