Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽവെച്ച് പാപികൾ പുണ്യാളവേഷം കെട്ടുന്നു: വെള്ളാപ്പള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം വിമർശിക്കുന്നത് നീതികേടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ ചുമലിൽ മാത്രം കെട്ടിവയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ “യോഗനാദം”യിൽ ‘സഖാക്കളോട്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്. പാർട്ടി ഓഫീസുകൾ ദല്ലാളുമാരുടെയും കച്ചവടക്കാരുടെയും നിയന്ത്രണത്തിലായെന്നും, അധികാരലഹരിയിൽ നേതാക്കളും പ്രവർത്തകരും സാധാരണ ജനങ്ങളിൽ നിന്ന് അകന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഇതാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ സ്വന്തം പാർട്ടിക്കാർ തന്നെ മുൻപ് ലീഡർ, ക്യാപ്റ്റൻ, കാരണഭൂതൻ എന്നിങ്ങനെ ഉയർത്തിപ്പിടിച്ചിരുന്നുവെന്നും, ഇപ്പോൾ തോൽവിക്ക് മുഴുവൻ ഉത്തരവാദിത്വവും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.

ജനങ്ങളെയും ജനകീയ പ്രശ്നങ്ങളെയും മറന്ന് സാമ്പത്തിക നേട്ടങ്ങൾ തേടിയ പ്രവർത്തനങ്ങളാണ് പല നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ജനപ്രിയരല്ലാത്ത സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതും തോൽവിക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐയുടെ ഭരണത്തിലുള്ള വകുപ്പുകളും സർക്കാർ പ്രവർത്തനത്തെ ബാധിച്ചുവെന്നും, സിവിൽ സപ്ലൈസ്, റവന്യൂ വകുപ്പുകളിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാപക സംഘം പ്രവർത്തിച്ചതായി ആരോപിച്ച വെള്ളാപ്പള്ളി, ഇത്തരം ഇടപെടലുകൾ ഭരണത്തെ ബാധിച്ചുവെന്നും അഭിപ്രായപ്പെട്ടു. പാർട്ടിയിൽ ആത്മപരിശോധനയും സ്വയം വിമർശനവും അനിവാര്യമാണെന്നും അദ്ദേഹം ലേഖനത്തിൽ ആവശ്യപ്പെട്ടു.

Advertisement
WhiteswanTV Footer