Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒടുവില്‍ പാറ്റ് കമിന്‍സും സമ്മതിച്ചു; വൈഭവ് പ്രതിഭയല്ല, പ്രതിഭാസമാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ 15-കാരൻ വൈഭവിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റനും സൺറൈസേഴ്സ് ഹൈദരാബാദ് നായകനുമായ പാറ്റ് കമ്മിൻസ്. വൈഭവ് വെറും പ്രതിഭയല്ല, “ഒരു യഥാർത്ഥ പ്രതിഭാസമാണ്” എന്നും കമ്മിൻസ് അഭിപ്രായപ്പെട്ടു.

ഐപിഎൽ പ്ലേ ഓഫിൽ സൺറൈസേഴ്സിനെതിരെ വൈഭവ് നടത്തിയ തകർപ്പൻ ബാറ്റിംഗ് തന്നെയാണ് കമ്മിൻസിന്റെ പ്രശംസയ്ക്ക് കാരണമായത്. 29 പന്തിൽ 97 റൺസ് നേടിയ താരം കമ്മിൻസിനെതിരെ ഹാട്രിക് സിക്സുകളും പറത്തിയിരുന്നു.

ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസുമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ വൈഭവ്, 72 സിക്സറുകളോടെ പുതിയ റെക്കോർഡും സ്ഥാപിച്ചു. 237.30 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.ഒരു ഐപിഎൽ സീസണിലും ലോകത്തെ ഏതൊരു ടി20 ടൂർണമെന്‍റിലും ഒരു ബാറ്റർ നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തം പേരിലാക്കി.

വൈഭവിന്റെ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള പ്രവേശന സാധ്യതകളും ശക്തമായി ഉയരുന്നുണ്ട്. അടുത്ത ടി20 പരമ്പരകളിൽ തന്നെ താരത്തെ ഇന്ത്യൻ ജേഴ്സിയിൽ കാണാമെന്ന പ്രതീക്ഷയും ക്രിക്കറ്റ് ലോകത്ത് നിലനിൽക്കുന്നു.

Advertisement
WhiteswanTV Footer