Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിപിഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറിയും തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക സ്കൂൾ വാർഡ് സ്ഥാനാർഥിയുമായിരുന്ന എസ്എസ് ബിജു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയായതിനാലാണ് പാർട്ടി വിട്ടതെന്നും, പാർട്ടിയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മാറ്റം ആവശ്യമായതിനാൽ ഈ തീരുമാനം എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായി വിട്ടുനിന്ന ബിജുവിനെതിരെ പാർട്ടി കമ്മിറ്റികളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കടകംപള്ളിയെ തോൽപ്പിക്കാൻ ബിജു പ്രവർത്തിച്ചുവെന്ന ആരോപണവും ഉണ്ടായിട്ടുണ്ട്. മുൻ സിഐടിയു ഏരിയ പ്രസിഡന്റായിരുന്ന ബിജു, കഴക്കൂട്ടം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി, വിവിധ ട്രേഡ് യൂണിയനുകളിൽ ജില്ലാ ഭാരവാഹി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. സിപിഎം വിട്ട് അദ്ദേഹം ബിജെപിയിൽ ചേർന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ മാറ്റം.

Advertisement
WhiteswanTV Footer