Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡികെ ഇനി ഇന്ത്യയിലെ സമ്പന്നനായ മുഖ്യമന്ത്രി; ആസ്തി കേട്ട് ഞെട്ടരുത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേറ്റതോടെ ഒരു ഇന്ത്യയിലെ ഏറ്റവും ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന പദവിയും സ്വന്തമാക്കിയിരിക്കുകയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയാണ് ധനികരുടെ കാര്യത്തിൽ ഡികെ മറികടന്നത്. ശിവകുമാറിന്റെ ആസ്തി 1,413 കോടി രൂപയാണെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി കശ്മീർ മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ളയാണ്. ആസ്തി 55 ലക്ഷമാണ്.

ചന്ദ്രബാബു നായിഡുവിന്റെ ആസ്തി 931 കോടിയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ ആസ്തി 648 കോടി രൂപയാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആസ്തി 30 കോടി രൂപയും വിഡി സതീശന്റെ ആസ്തി 6.6 കോടിയുമാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആസ്തി 1.46 കോടിയാണ്. ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സംയോജിത ആസ്തി 107 കോടി മാത്രമാണ്.

Advertisement
WhiteswanTV Footer