Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡൽഹി ഹോട്ടൽ തീപിടിത്തം; ഒരു കുടുംബത്തിലെ എട്ട് പേർ ഉൾപ്പെടെ 21 മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിലെ മാളവ്യ നഗറിലെ ഹൗസ് റാണി പ്രദേശത്തുള്ള ‘ഫ്ലറിഷ് സ്റ്റേ’ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ ഉൾപ്പെടെ 21 പേർ മരിച്ചു. ഗുരുഗ്രാമിലെ സെക്ടർ 46 സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ വിവേക് അഗർവാളും കുടുംബവുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്.

ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാനെത്തിയതായിരുന്നു വിവേക് അഗർവാൾ. ഭാര്യ തർജാനി അഗർവാൾ, മക്കളായ ജിവിഷ, വര്യ എന്നിവരും മറ്റ് നാല് ബന്ധുക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഹോട്ടലിലെ റെസ്റ്റോറന്റിൽ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.

അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ എത്തിച്ചേർന്നിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങൾ കൈമാറുകയെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ വിദേശികൾ ഉൾപ്പെടെ 21 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടസമയത്ത് ഹോട്ടലിൽ ഏകദേശം 40 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാനായി ഒരു അമ്മ കൈക്കുഞ്ഞുമായി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണിതെന്ന് അധികൃതർ വിലയിരുത്തുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement
WhiteswanTV Footer