Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൂവാറ്റുപുഴയാറിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനിയായ വത്സല (68)യെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലതാക്കടവ് ഭാഗത്ത് നിന്ന് ഒഴുക്കിൽപ്പെട്ട് കാണാതായത്.

സംഭവത്തെ തുടർന്ന് മൂവാറ്റുപുഴ ഫയർഫോഴ്സും സ്‌കൂബ ടീമും ചേർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ബുധനാഴ്ച വൈകുന്നേരം മോശം കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു.

ചൊവ്വാഴ്ച അമ്പലത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വത്സലയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിന്റെയും തെരച്ചിലിന്റെയും ഭാഗമായി ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement
WhiteswanTV Footer