Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു; 3 പേർക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവർ തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ്. കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അപകടം. മഴയെ തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗം പൂർണമായും തകർന്നു. വാഹനത്തിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ മൂന്ന് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement
WhiteswanTV Footer