Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹജ്ജ് പൂർത്തിയാക്കി മടങ്ങാനിരിക്കെ മലയാളി തീർത്ഥാടകൻ ജിദ്ദയിൽ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി തീർത്ഥാടകൻ ജിദ്ദയിൽ മരിച്ചു. മലപ്പുറം മങ്കട വെള്ളില യു.കെ. പടി സ്വദേശി അലവി ഊരാക്കോട്ടിൽ (60) ആണ് അന്തരിച്ചത്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനൊപ്പമാണ് അലവി സൗദി അറേബ്യയിലെത്തിയത്. ഹജ്ജ് ചടങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം നാട്ടിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനായി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Advertisement
WhiteswanTV Footer