Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുടകിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇരിട്ടി/മൈസൂരു: കുടകയിലെ തിത്തിമത്തി സമീപം കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആനയുടെ ചവിട്ടേറ്റ് മരിച്ചു.

വെള്ളിയാഴ്ച രാവിലെ സന്ധ്യ, മാനേജർ, ഡ്രൈവർ എന്നിവരോടൊപ്പം സ്വന്തം കാപ്പിത്തോട്ടം പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു ദാരുണ സംഭവം. കാട്ടാന അവരുടെ നേരേ ഓടി വരുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷപെട്ടെങ്കിലും സന്ധ്യ ആനയുടെ മുൻപിൽപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ സമീപത്തെ ഗോണിക്കുപ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടക് സ്വദേശിയായ സുനിൽ 1991-ബാച്ചിലെ നാഗാലാൻഡ് കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു, അന്വേഷണ നടപടി തുടരുകയാണെന്ന് കുടക് എസ്.പി. ബിന്ദു മണി അറിയിച്ചു.

Advertisement
WhiteswanTV Footer