കൊച്ചിൻ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിന്റെ വാശിയേറിയ ഫൈനൽ മത്സരം 07/06/2025, ഞായറാഴ്ച രാവിലെ 7 : 45 ന് ഗോൾഡൻ ത്രെഡ്സ് എഫ്സിയും, മുത്തൂറ്റ് എഫ് എ യും തമ്മിൽ ഏറ്റുമുട്ടും.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ പി വി ശ്രീനിജന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ശ്രീ. .ടി.ജെ വിനോദ് എം എൽ എ സമ്മാനദാനം നിർവഹിക്കുന്നതാണ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ: ജെ ജേക്കബ്, കേരള ഫുട്ബോൾ അസോസിയേഷന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും ഭാരവാഹികളും മുൻ നാഷണൽ – ഇന്റർനാഷണൽ ഫുട്ബോൾ താരങ്ങളും ഈ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.
ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനായി തുടക്കം മുതൽ നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും EDFA സെക്രട്ടറി വിജു ചൂളയ്ക്കൽ നന്ദി അറിയിച്ചു. അതോടൊപ്പം, ഫൈനൽ മത്സരത്തിന്റെ വിജയത്തിനായി എല്ലാവിധ സഹായ സഹകരണവും തുടർന്നും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.






