ന്യൂഡൽഹി: മാസപ്പടി കേസിൽ സുപ്രീംകോടതിയിൽ തടസ്സ ഹർജി സമർപ്പിച്ചു. ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ എം.ആർ. അജയനാണ് തടസ്സ ഹർജി നൽകിയത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ തന്റെ വാദവും കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് നീക്കം.
ഇഡി അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സിഎംആർഎൽ അപ്പീൽ നൽകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ ഹർജി സമർപ്പിച്ചതെന്ന് പറയുന്നു. അഭിഭാഷക അശ്വതി എം. കെ. ആണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.






