സലീം കുമാറുമായുള്ള മലയാളികൾ സിനിമയിലേത് മാത്രമല്ല. സാമൂഹികമായ വിഷയങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. അത്തരത്തിൽ മലയാളി ഓർത്തുനിൽക്കുന്ന ഒന്നാണ് പ്രളയകാലം. അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ സലികുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നു. മൂന്നു ദിവസമാണ് പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള ലാഫിങ് വില്ല എന്ന വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിയത്.
പ്രളയകാലത്ത് ദുരിതത്തിലായപ്പോൾ അഭയം തേടിയെത്തിയ ഡസൻ കണക്കിന് ആളുകൾക്കായി സലിം കുമാർ തന്റെ ‘ലാഫിംഗ് വില്ല’ എന്ന വീടിന്റെ വാതിലുകളും തുറന്നു നൽകി. വീടുകൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് നാൽപ്പത്തിയഞ്ചോളം ആളുകളാണ് സലിം കുമാറിന്റെ വീട്ടിൽ അഭയം പ്രാപിച്ചതെന്ന് അദ്ദേഹത്തിന്റെ അയൽവാസികളിലൊരാൾ പറഞ്ഞു.
“അദ്ദേഹം അപ്പോൾ വീടൊഴിഞ്ഞ് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ ഞങ്ങളുടെ അവസ്ഥ കണ്ടപ്പോൾ അവിടെത്തങ്ങാൻ അനുവദിക്കുകയും ഞങ്ങൾക്കൊപ്പം തന്നെ തുടരുകയും ചെയ്തു,” നാട്ടുകാർ ഓർത്തെടുക്കുന്നു.






