Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Salim Kumar

ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ല സലീം കുമാറിന് സ്മാരകം പണിയേണ്ടതെന്ന് മാമുക്കോയയുടെ മകൻ

കോഴിക്കോട്: അന്തരിച്ച നടൻ സലിം കുമാറിനായി സ്മാരകം നിർമിക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് മാമുക്കോയയുടെ മകൻ നിസാർ. സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ട് സ്മാരകം പണിയുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും അതിനായി ബജറ്റിൽ തുക വകയിരുത്തിയത് ശരിയായ നടപടിയല്ലെന്നും നിസാർ പറഞ്ഞു. ‘സ്മാരകം എന്നത് കേവലമൊരു പ്രതിമ മാത്രമാകരുതെന്നാണ് എന്‍റെ അഭിപ്രായം. മറിച്ച് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ലൈബ്രറി പോലുള്ള സംവിധാനങ്ങൾ വരേണ്ടതുണ്ട്. അങ്ങനെയാണ് നിർമിക്കുന്നതെങ്കിൽ എന്നെന്നും ആളുകൾ ഓർത്തിരിക്കും’- നിസാർ പറയുന്നു.
Read more

സലിം കുമാറിന് ആദരം; ഒരു കോടിയുടെ സ്മാരക പ്രഖ്യാപനം

സലിം കുമാറിന് സ്മാരകം; ഒരു കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ സ്മരണകൾ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സ്മാരകം നിർമിക്കും. ഇതിനായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കലാരംഗത്തിന് അദ്ദേഹം നൽകിയ അമൂല്യ സംഭാവനകളും മലയാളികളുടെ ഹൃദയത്തിൽ അദ്ദേഹം നേടിയ സ്ഥാനവും പരിഗണിച്ചാണ് സ്മാരക നിർമ്മാണത്തിന് സർക്കാർ തീരുമാനമെടുത്തത്. സലിം കുമാറിന്റെ കലാജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രീതിയിലായിരിക്കും എറണാകുളം ജില്ലയിൽ അദേഹത്തിന്റെ സ്മാരകം ഒരുക്കുകയെന്ന് മുഖ്യമന്ത്രി […]
Read more

‘അഞ്ചാം ക്ലാസ് വരെ മുസ്ലീം, പിന്നെ ഹിന്ദുവായി’; സലിം കുമാർ എന്ന പേരിന് പിന്നിലെ കഥ

സലിം കുമാർ എന്ന പേര് എക്കാലത്തും ഒരു കൗതുകമായിരുന്നു. അഞ്ചാം ക്ലാസ് വരെ താനൊരു മുസ്‌ലിമായിരുന്നു എന്ന സലിം കുമാറിന്റ വാക്കുകൾ അടുത്തിടെ വലിയ ചർച്ചയായതുമാണ്. സഹോദരൻ അയ്യപ്പനുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. സഹോദരൻ അയ്യപ്പന്റെ പോരാട്ടങ്ങൾ അന്നത്തെ ഈഴവ കുടുംബങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങളിൽ ആകൃഷ്ടരായ അക്കാലത്തെ ചെറുപ്പക്കാർ അവരുടെ മക്കൾക്ക് ജാതി തിരിച്ചറിയാത്ത വിധം പേരുകളിട്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സലിം, നൗഷാദ്, ജലീൽ എന്നിങ്ങനെയൊക്കെ പേരുകളിട്ടു. ‘സലിം’ എന്ന […]
Read more

സലിം കുമാറിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ ഭയപ്പെടുത്തിയത് ഈ അശ്ലീല രാഷ്ട്രീയം; ജോയ് മാത്യു

കോഴിക്കോട്: നടൻ സലിം കുമാറിന്റെ ആശുപത്രിവാസത്തേയും മരണത്തേയും പരിഹസിച്ചവർക്കെതിരെ രൂക്ഷ ഭാഷയിൽ മറുപടിയുമായി ജോയ് മാത്യു. ഇടതുപക്ഷ രാഷ്ട്രീയത്തെ മുഖം നോക്കാതെ വിമർശിച്ച സലിം കുമാറിന്റെ രാഷ്ട്രീയ ഇടപെടലുകളോടുള്ള അമർഷം സഭ്യമല്ലാത്ത രീതിയിൽ പ്രകടിപ്പിച്ചവർക്കെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഈ വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കുന്നത് അപരിഷ്കൃത സംഘങ്ങളാണെന്ന് പറഞ്ഞ ജോയ് മാത്യു ഇത്തരം സംഘങ്ങളോട് ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ എന്ന് ആവശ്യപ്പെടാൻ ശേഷിയുള്ള ഒരു നേതാവ് പോലും പാർട്ടിയിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ഈ അശ്ളീല […]
Read more

വീട്ടിലെ എല്ലാ മുറികളും തുറന്ന് തന്നു; പ്രളയകാലത്തെ സലിം കുമാറിനെ ഓർത്ത് നാട്ടുകാർ

സലീം കുമാറുമായുള്ള മലയാളികൾ സിനിമയിലേത് മാത്രമല്ല. സാമൂഹികമായ വിഷയങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. അത്തരത്തിൽ മലയാളി ഓർത്തുനിൽക്കുന്ന ഒന്നാണ് പ്രളയകാലം. അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ സലികുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നു. മൂന്നു ദിവസമാണ് പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള ലാഫിങ് വില്ല എന്ന വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിയത്. പ്രളയകാലത്ത് ദുരിതത്തിലായപ്പോൾ അഭയം തേടിയെത്തിയ ഡസൻ കണക്കിന് ആളുകൾക്കായി സലിം കുമാർ തന്റെ ‘ലാഫിംഗ് വില്ല’ എന്ന വീടിന്റെ വാതിലുകളും തുറന്നു നൽകി. വീടുകൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് […]
Read more

സലിം കുമാറിൻ്റെ വിയോ​ഗം; അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുൽ ​ഗാന്ധിയും

കൊച്ചി: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. കഴിവും അവിസ്മരണീയ പ്രകടനങ്ങളും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ കലാകാരനായിരുന്നു സലിം കുമാറെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. സലിം കുമാറിന്റെ വേർപാട് ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന അദ്ദേഹം ലക്ഷക്കണക്കിന് പ്രേക്ഷകരെ ചിരിപ്പിക്കുകയും സ്പർശിക്കുകയും […]
Read more

കണ്ണീരണിഞ്ഞ് കേരളം; നടൻ സലിംകുമാറിന് വിട നൽകി നാട്

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് വിട നൽകി നാട്. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ സംസ്കാരം നടത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. മുഖ്യമന്ത്രി വി.ഡി. സതീശൻ വീട്ടിൽ സംസ്‌കാരച്ചടങ്ങുൾക്ക് മുന്നിൽനിന്നു. അവസാനനിമിഷവും ഒട്ടേറെപ്പേരാണ് പ്രിയനടനെ അവസാനമായി കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ചടങ്ങുകൾ ആരംഭിച്ചതോടെ ചന്തു പൊട്ടിക്കരഞ്ഞു. ചിതയ്ക്ക് തീക്കൊളുത്തുംമുമ്പ് ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നൽകി ഭാര്യ സുനിതയും കണ്ണീരോടെയാണ് സലിംകുമാറിന് വിട നൽകിയത്. ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി. ഡെപ്യൂട്ടി […]
Read more

സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി ഡി സതീശൻ

കൊച്ചി: അന്തരിച്ച പ്രശസ്ത നടൻ സലിംകുമാറിന് അന്തിമോപചാരം അർപ്പിക്കാൻ സിനിമയും രാഷ്ട്രീയവും മേഖലകളിലെ പ്രമുഖർ എത്തി. പറവൂരിലെ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ ടൗൺഹാളിൽ എത്തി സലിംകുമാറിന്റെ മക്കളെ ആശ്വസിപ്പിച്ചു. സലിംകുമാറുമായി ഏറ്റവും അടുത്ത ബന്ധം ഉണ്ടായിരുന്ന രാഷ്ട്രീയ നേതാവാണ് സതീശൻ. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സലിംകുമാർ സജീവമായിരുന്നു. സലിംകുമാർ ഉറച്ച രാഷ്ട്രീയ ബോധമുള്ള വ്യക്തിയായിരുന്നു എന്നും കോൺഗ്രസിനോടുള്ള അടുപ്പം വ്യക്തമായിരുന്നുവെന്നും അനുസ്മരണ പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. “അദ്ദേഹം എന്റെ […]
Read more

രാഷ്ട്രീയം തുറന്നുപറഞ്ഞ ചങ്കൂറ്റം, ട്രോളന്മാരുടെ നായകൻ, മരണം കുറിച്ചിട്ട വരികൾ… സലിം കുമാർ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത്….

മലയാളിയെ രണ്ട് പതിറ്റാണ്ടിലേറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചിലപ്പോഴൊക്കെ നമ്മെ ഈറനണിയിക്കുകയും ചെയ്ത ഒരു പ്രതിഭ കൂടി വിടവാങ്ങുകയാണ്. ഒരു മഴയുള്ള രാത്രിയിൽ, ഒരിക്കലും മടങ്ങിവരാത്ത ദൂരങ്ങളിലേക്ക് സലിം കുമാർ യാത്രയായി. ചിരിയുടെ അവസാനിക്കാത്ത വസന്തം തീർത്ത അദ്ദേഹത്തിന്റെ വിയോഗം സിനിമാലോകത്തെയും മലയാളികളെയും ഒന്നാകെ സങ്കടക്കടലിലാഴ്ത്തുകയാണ്. ‘‘ഞാനൊരു മതിൽ പൊളിച്ചു, അതിലൂടെ കൂടുതൽ പേർ കയറി വരട്ടെ.’’ ഹാസ്യ നടനെന്നും മിമിക്രിക്കാരനെന്നും മുദ്ര കുത്തപ്പെട്ട ഒരാൾ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയതിന് ശേഷം പറവൂരിലെ വീട്ടിലേക്ക് […]
Read more

ബ്യൂഗിൾ സല്യൂട്ട് നൽകാൻ പൊലീസ്; സലിം കുമാറിന്റെ സംസ്‌കാര ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും

തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം സലിം കുമാറിന്റെ സംസ്‌കാര ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ എറണാകുളം ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കേരള സർക്കാരിന് വേണ്ടി മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങൾക്കും കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരത്തിനായി, കേരള പൊലീസിന്റെ ബ്യൂഗിൾ സല്യൂട്ടിനായി ജില്ലാ പൊലീസ് മേധാവിക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പറവൂരിൽ പൊതുദർശനത്തിന് വെക്കുമ്പോൾ മുഖ്യമന്ത്രി വിഡി സതീശൻ അന്തിമോപചാരം അർപ്പിക്കും. കൊച്ചിയിലെ […]
Read more
Advertisement
WhiteswanTV Footer