Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സലിം കുമാറിൻ്റെ വിയോ​ഗം; അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുൽ ​ഗാന്ധിയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. കഴിവും അവിസ്മരണീയ പ്രകടനങ്ങളും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ കലാകാരനായിരുന്നു സലിം കുമാറെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

സലിം കുമാറിന്റെ വേർപാട് ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന അദ്ദേഹം ലക്ഷക്കണക്കിന് പ്രേക്ഷകരെ ചിരിപ്പിക്കുകയും സ്പർശിക്കുകയും ചെയ്ത ദേശീയ അവാർഡ് ജേതാവായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

സലിം കുമാറിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് അന്തിമ യാത്ര ഒരുക്കിയത്. പറവൂരിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് 3.30ഓടെ സംസ്കാര ചടങ്ങുകൾ നടന്നു. മരണാനന്തരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിൽ തന്നെ സംസ്കരിക്കണമെന്ന തന്റെ ആഗ്രഹം സലിം കുമാർ മുൻപ് കുടുംബാംഗങ്ങളോട് പങ്കുവെച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

സലിം കുമാറിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് മൃതദേഹം പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിനായി എത്തിച്ചപ്പോൾ സിനിമ, രാഷ്ട്രീയം, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.

Advertisement
WhiteswanTV Footer