ഹൈദരാബാദ്: വനിതാ ഡിസിപി റിതിരാജ് ഐ.പി.എസിന്റെ നേതൃത്വത്തിൽ രഹസ്യ ഓപ്പറേഷനിൽ സൈബരാബാദിലെ കുകട്ല്ളി മേഖലയിൽ പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് പിടിയിൽ. ക്ലബ് മസ്തി എന്നറിയപ്പെടുന്ന ‘കിംഗ്‌സ് ആൻഡ് ക്യൂൻസ്’ പബ്ബിലാണ് അന്വേഷണം നടന്നത്.
പബ്ബിൽ അനാശാസ്യപ്രവർത്തനങ്ങൾക്കും പെൺവാണിഭ പ്രവർത്തനങ്ങൾക്കും നിയമലംഘനങ്ങൾക്കും ഇടവേളയില്ലാതെ നടത്തപ്പെടുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി. പരിശോധനയിൽ ജീവനക്കാരായ നാല് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും കസ്റ്റഡിയിൽ എടുത്തു. പബ്ബിൽ പ്രായപൂർത്തിയാകാത്തവരെ പ്രവേശിപ്പിക്കുകയും, മദ്യവും മറ്റ് സേവനങ്ങളും നിയമം ലംഘിച്ച് വാഗ്ദാനം ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
വനിതാ ഡിസിപി റിതിരാജ് നേരത്തെ സിവിൽ സർവീസിൽ എത്തുന്നതിന് മുൻപ് സൈബർ കേസുകൾ ഉൾപ്പെടെ പ്രമുഖ കേസുകൾ അന്വേഷിച്ചിരുന്നു. ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭഗീരഥ് സായ് ഉൾപ്പെട്ട പോക്‌സോ കേസിൽ പ്രത്യേക അന്വേഷണസംഘം നയിച്ചതും റിതിരാജ് തന്നെയാണ്. പുതിയ പരിശോധനയിൽ നിയമലംഘനങ്ങൾ തുടർന്നിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






