റിയാദ്: ആലപ്പുഴ അമ്പലപ്പുഴ കാരൂർ സ്വദേശി അനിൽ നിവാസിൽ കുട്ടി രാമചന്ദ്രൻ കുരങ്ങൻ പൊയ്കയിൽ (59) സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിന് സമീപം അൽ നാരിയയിൽ നിര്യാതനായി.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അൽ നാരിയ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ദീർഘകാലമായി അൽ നാരിയയിലെ ഒരു പ്രമുഖ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
നിലവിൽ മൃതദേഹം അൽ നാരിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.






