പൂനെ: രാജ്യതലസ്ഥാനത്തെ ഒത്തുചേരലിന് പിന്നാലെ ജൂണ്‍ 11ന് പൂനെയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോക്രോച്ച് ജനത പാര്‍ട്ടി. പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ എക്‌സിൽ വഴി ഈ വിവരം അറിയിച്ചിട്ടുണ്ട്. പൂനെയിലെ സാവിത്രിഭായി ഫൂലേ യൂണിവേഴ്‌സിറ്റിയാണ് വൈകിട്ട് നാല് മണിക്ക് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് വേദിയാകുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് വീണ്ടും പ്രതിഷേധം.
ജൂൺ 13 വരെ ധർമേന്ദ്ര പ്രധാന രാജിവെക്കാതിരിക്കുന്ന പക്ഷം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ദീപ്‌കെ അറിയിച്ചു. നേരിട്ട് തന്നെ എല്ലായിടത്തും എത്തുമെന്നും ദീപ്‌കേ ഞായറാഴ്ച രാത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജെന്‍സികള്‍ നേപ്പാളിലും ബംഗ്ലാദേശിലും നടത്തിയ പ്രതിഷേധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് ജൂൺ ആറിന് ഡൽഹി വിമാത്താവളത്തിൽ വന്നിറങ്ങിയ ദീപ്‌കേ പ്രതികരിച്ചിരുന്നു. ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധം സമാധാനപൂര്‍ണമാണെന്നും അതിനെ അയല്‍രാജ്യങ്ങളിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ദീപ്‌കേ പറഞ്ഞിരുന്നു.




