ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ മക്കള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണാണ് ഇക്കാര്യം അറിയിച്ചത്. മാരിയുടെ രണ്ട് മക്കള്‍ക്ക് ആദ്യം അഞ്ചുലക്ഷം രൂപ നല്‍കുമെന്നും, അവരുടെ വിദ്യാഭ്യാസത്തിനും പരിപാലനത്തിനും വനംവകുപ്പ് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
’18 വയസുവരെ വിദ്യാഭ്യാസം വനം വകുപ്പ് ഏറ്റെടുക്കും. എല്ലാ മാസവും കുടുംബത്തിന് 5000 രൂപ വീതം നല്‍കും. കുട്ടികള്‍ക്ക് വനംവകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ മെന്ററായി വയ്ക്കും. പരിഹാരമല്ലെങ്കിലും പുതിയ കാല്‍വയ്പ്പ് എന്ന നിലയിലാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് കാട്ടാന ആക്രമണത്തില്‍ മാരി കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റിരുന്നു. കുട്ടിയെ സ്കൂളില്‍ വിടാന്‍ പോകുമ്പോഴായിരുന്നു സംഭവം.സൂര്യനെല്ലിയിലെ ജനവാസ മേഖലയില്‍ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്.






