കൊല്ലം: ശാസ്താംകോട്ടയിലെ വേങ്ങയിൽ ടൂവീലർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി. കോവൂർ സ്വദേശി ഷിബു (40) ആണ് മരിച്ചത്. വേങ്ങ മാമ്പുഴമുക്കിൽ ടൂവീലർ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു ഷിബു. മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് ഓട്ടോ ഡ്രൈവറായ ഉന്മേഷ് മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രദേശത്ത് ഈ സംഭവം വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.






