ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തതായിയാണ് റിപ്പോർട്ടുകൾ.
ഇതിനൊപ്പം, തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കാമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധിയും അഭിഷേക് ബാനർജിയും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നിരുന്നു.
ഇതിനിടെ, തൃണമൂൽ കോൺഗ്രസ് എംപി സുശ്മിത ദേവ് രാജ്യസഭാംഗത്വത്തിൽ നിന്ന് രാജിവെച്ചു. സുഖേന്ദു ശേഖർ റേ അടുത്തിടെ രാജിവെച്ചതോടെ ഈ ആഴ്ച രാജിവെക്കുന്ന രണ്ടാമത്തെ എംപിയാണ് സുഷ്മിത ദേവ്. രാജിവെച്ചതിന് പിന്നാലെ സുഷ്മിത ദേവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഉപദേശം സ്വീകരിക്കാനായിരുന്നു സന്ദര്‍ശനമെന്നായിരുന്നു സുശ്മിതയുടെ പ്രതികരണം.






