Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുതലപ്പൊഴിയിൽ പുതിയ പ്രൊജക്റ്റ്; തുടർപഠനങ്ങൾക്ക് ശേഷമെന്ന് മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിലെ പുതിയ വികസന പദ്ധതികൾ വിദഗ്ധ പഠനങ്ങൾ പൂർത്തിയായ ശേഷമേ ആരംഭിക്കൂവെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ അറിയിച്ചു. പൂനെ ആസ്ഥാനമായ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനാണ് (CWPRS) പഠന ചുമതല ഏറ്റെടുത്തിരിക്കുന്നത്.

ഹാർബർ നവീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോകുക. മൗത്ത് കർവ് സംബന്ധിച്ച മാറ്റങ്ങൾ ആവശ്യമാണെങ്കിൽ അതും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കർവിന്റെ വീതികുറവ് കാരണം പ്രദേശത്ത് അപകടങ്ങൾ വർധിച്ചിരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

മൺസൂൺ കാലത്തിന് ശേഷം നിലവിലുള്ള പ്രോജക്ടുകൾ തുടരുമെന്നും ഡ്രഡ്ജിംഗ് പ്രവർത്തനങ്ങൾക്കായി അദാനി ഗ്രൂപ്പിൽ നിന്ന് ഡ്രഡ്ജർ വാങ്ങുന്നതിനെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഹാർബർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന് ശേഷം മന്ത്രി അബ്ദുൾ ഗഫൂർ നാളെ രാവിലെ മുതലപ്പൊഴി സന്ദർശിക്കുമെന്നും അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയിൽ സ്ഥിതിചെയ്യുന്ന മുതലപ്പൊഴി, അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണവും മണൽ അടിഞ്ഞുകൂടലും കാരണം അപകട മേഖലയായി മാറിയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇവിടെ നടന്ന അപകടങ്ങളിൽ ഏകദേശം 80 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

മണൽ നീക്കം സമയബന്ധിതമായി നടക്കാത്തത് മത്സ്യബന്ധനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും, അതുവഴി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗങ്ങൾ താളം തെറ്റിയ അവസ്ഥയിലാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

Advertisement
WhiteswanTV Footer