പാലക്കാട്: നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തില്‍ നിന്ന് കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് പയ്യലൂർ സ്വദേശിയായ സിജിൻ (42 ) ആണ് മരിച്ചത്.
നെല്ലിയാമ്പതി സന്ദർശിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരപ്പാലത്തിന് സമീപം നിൽക്കുന്നതിനിടെയാണ് സിജിൻ കാൽ വഴുതി താഴേക്ക് വീണത്. സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സിജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.






